---
title: "നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകൾക്കെതിരെ നടപടി സ്വീകരിക്കണം "
english_title: "Action should be taken against shops selling tobacco products"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80120/Action should be taken against shops selling tobacco products"
published_at: "2022-11-14T05:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6371886a5b0cb_Picsart_22-11-14_05-44-10-396.jpg"
keywords: []
---

# നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകൾക്കെതിരെ നടപടി സ്വീകരിക്കണം 

> **Lead Summary:**  എകെജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു.സംഗമത്തിൽ പങ്കെടുത്തവർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.യോഗത്തിൽ വച്ച് വിമുക്തി ക്ലബ്ബ് രൂപീകരിച്ചു. കോളയാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഉമാദേവി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗം പി സുരേഷ്,കെ ഷിജു,കെ പവിത്രൻ എന്നിവർ സംസാരിച്ചു.

## Article Content

 എകെജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു.സംഗമത്തിൽ പങ്കെടുത്തവർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.യോഗത്തിൽ വച്ച് വിമുക്തി ക്ലബ്ബ് രൂപീകരിച്ചു. കോളയാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഉമാദേവി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗം പി സുരേഷ്,കെ ഷിജു,കെ പവിത്രൻ എന്നിവർ സംസാരിച്ചു.

കൂട്ടക്കളം രാജൻ അധ്യക്ഷനായിരുന്നു. ഭാനുമതി മനോഹരൻ സ്വാഗതവും ജിനി പ്രേംകുമാർ നന്ദിയും രേഖപ്പെടുത്തി. വായനശാല നിർവാഹക സമിതി അംഗം കെ ജിനേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വിമുക്തി ക്ലബ് ഭാരവാഹികളായി കെ ജിനേഷ് (പ്രസിഡണ്ട് )ജലീൽ പി കെ (സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു.നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംഗമം അധികൃതരോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80120/Action should be taken against shops selling tobacco products)